Maharaja's College

Content

Breadcrumb

College Anthem

മഹാരാജ കലാലയമേ, മഹാരാജ കലാലയമേ,
വിജ്ഞാനത്തിൻ വിഭൂതി ചാർത്തിയ വിശ്വകലാലയമേ.

അറബിക്കടലിൻ റാണിക്കൊരു തൊടു കുറിയായ് വിലസി വിരാജിക്കേ,
അമരന്മാർ ഗുരുഭൂതന്മാരവർ നിരവധി നിൽപ്പൂ നിൻ മക്കൾ.

സാഗര തിരകൾ ഏറ്റുമുഴക്കിയ സ്വാതന്ത്ര്യത്തിൻ സ്തുതി ഗീതം,
അമ്മേ നിൻ മണി മുറ്റത്തല്ലോ ആദ്യമുണർത്തീ നിൻ മക്കൾ.

അടിമത്വത്തിൻ കൊടികളിറക്കി പകരം നമ്മുടെ കൊടിയേറ്റി,
അമ്മേ നിന്നുടെ നടുമുറ്റത്ത് നമ്മൾ രചിച്ചൂ പുതു ഗാഥ, ഭാരത മോചന സമര കഥ.

ചങ്ങൻപുഴയും വൈലോപ്പിള്ളിയും ജീയും മറ്റു മഹാകവികൾ,
ഭാഷാകവിതയിൽ നവ മോഹനമാം ഭാഷ്യം തീർത്തവർ അമരന്മാർ.

കലയുടെ നൂപുര ശിഞ്ജിത മേളം കമലദളങ്ങൾ വിടർത്തുമ്പോൾ,
സാഗര സീമകൾ താണ്ടിയ കോവിതർ സാദരമേകുന്നഭിവാദ്യം.

Maharaja's College

Ernakulam, 682011
Kerala, India.

Principal: +91-484-2363038
Office: +91-484-2352838
Fax : +91-484-2363038

principal@maharajas.ac.in

Connect

  • Twitter
  • Facebook
  • Youtube
  • Pinterest
  • LinkedIn